യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ ദശവത്സരാഘോഷത്തിന് റോമില്‍ തുടക്കമായി ; മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും

News Photo 1 - Europe - Otta Nottathil - syro_malabar_appostolic_visitator_10_years_celebrations_oct_31_2026
റോം : യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് റോമില്‍ പ്രൗഢഗംഭീരമായ തുടക്കം. റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസിയ ബസിലിക്കയില്‍ വിവിധ വിദ്വത് സദസ്സുകളുടെയും ചടങ്ങുകളുടെയും അകമ്പടിയോടെയാണ് ദശവത്സരാഘോഷങ്ങള്‍ നടക്കുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളുടെയും വൈദികരുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് സുവര്‍ണ്ണ ചരിത്രമായി മാറുകയാണ്.

ആഘോഷങ്ങള്‍ ഇങ്ങനെ:

യൂറോപ്പിലെ സീറോമലബാര്‍ കമ്യൂണിറ്റികളുള്ള 26 രാജ്യങ്ങളിലെ പ്രതിനിധികള്‍ ശനിയാഴ്ച രാവിലെ 7.30ന് കൊര്‍ണേലിയയില്‍ ഒത്തുകൂടും. ആഘോഷങ്ങളുടെ പ്രാരംഭമായി അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചെറപ്പണത്തിന്റെ നേതൃത്വത്തില്‍ അസീസിയിലേക്ക് പ്രത്യേക തീര്‍ത്ഥാടനം തുടങ്ങി.

വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും:

ഞായറാഴ്ച രാവിലെ 8.45ന് ആരാധനയോടെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആരാധനയ്ക്ക് ജനറല്‍ കോ~ഓര്‍ഡിനേറ്റര്‍ റവ. ഡോ. ബിനോജ് മുളവരിക്കല്‍ നേതൃത്വം നല്‍കും.തുടര്‍ന്ന് സാന്താ അനസ്താസിയ ബസിലിക്കയില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, മാര്‍ സ്ററീഫന്‍ ചെറപ്പണത്ത് എന്നിവര്‍ക്കൊപ്പം നിരവധി വൈദികശ്രേഷ്ഠരും സന്യസ്തരും വിശ്വാസികളും വിശുദ്ധ ബലിയില്‍ പങ്കുചേരും.
News Photo 2 - Europe - Otta Nottathil - syro_malabar_appostolic_visitator_10_years_celebrations_oct_31_2026
പൊതുസമ്മേളനവും നേതൃത്വവും:

11.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് മുഖ്യപ്രഭാഷണവും മാര്‍ സ്ററീഫന്‍ ചെറപ്പണത്ത് ആമുഖപ്രഭാഷണവും നടത്തും.തുടര്‍ന്ന് യുവജനങ്ങള്‍ അവതരിപ്പിക്കുന്ന 'കൃപയുടെ പത്തുവര്‍ഷങ്ങള്‍' എന്ന പ്രത്യേക കലാപരിപാടിയും അരങ്ങേറും.

കോ~ഓര്‍ഡിനേറ്റര്‍ ജനറല്‍ റവ. ഡോ. ക്ളമന്റ് ചിറയത്ത് സ്വാഗതവും ഫാ. ഡോ. ബിനോജ് മുളവരിക്കല്‍ നന്ദിയും അര്‍പ്പിക്കും. തുടര്‍ന്ന് വൈകിട്ട് 4.30ന് ദോമുസ് മാര്‍ത്തോമയില്‍ യൂറോപ്പിലെ 26 രാജ്യങ്ങളില്‍നിന്നു വന്ന പ്രതിനിധികളുടെ സംഗമം നടക്കും. പത്തുവര്‍ഷ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പുതിയ കര്‍മപദ്ധതികളുടെ പ്രകാശനം എന്നിവയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പതിറ്റാണ്ടിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍:

പത്തുവര്‍ഷം മുന്‍പ് 89 കുര്‍ബാന കേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന വിശ്വാസി സമൂഹം, ഇന്ന് യൂറോപ്പിലെ 26 രാജ്യങ്ങളിലായി 180 സജീവ വിശ്വാസി സമൂഹങ്ങളായി വളര്‍ന്നിരിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. 2016~ല്‍ 42 വൈദികര്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 102 വൈദികര്‍ യൂറോപ്പിലുടനീളം അജപാലന ശുശ്രൂഷകളില്‍ പങ്കാളികളാകുന്നുണ്ട്. സീറോമലബാര്‍ സഭയുടെ ആരാധനാ പാരമ്പര്യവും ആത്മീയ പൈതൃകവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ അപ്പസ്തോലിക് വിസിറ്റേഷന്‍ വഹിക്കുന്ന പങ്ക് വലുതാണ്. സീറോമലബാര്‍ സഭയുടെ ആരാധനയ്ക്കായി മാര്‍പാപ്പ അനുവദിച്ച സാന്താ അനസ്താസിയ ബസിലിക്കയില്‍ ഒത്തുകൂടിയ പ്രവാസി സമൂഹം ഈ ദശവര്‍ഷാഘോഷത്തെ വലിയൊരു വിശ്വാസോത്സവമാക്കി മാറ്റിയിരിക്കുകയാണ്.
- dated 31 Oct 2026

Comments:

Keywords: Europe - Otta Nottathil - syro_malabar_appostolic_visitator_10_years_celebrations_oct_31_2026 Europe - Otta Nottathil - syro_malabar_appostolic_visitator_10_years_celebrations_oct_31_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ryair_new_baggage_rules_nov_10_2026_oct_31_2026
യൂറോപ്പ് റയാനെയര്‍ ലഗേജ് ചെക്ക്~ഇന്‍ നിയമങ്ങളില്‍ മാറ്റം: നവംബര്‍ 10 മുതല്‍ കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍
pope_leo_XIV_voted_in_US_by_election_by_post_oct_30_2026
യൂറോപ്പ് ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്ത് മാര്‍പാപ്പ ; യു.എസ് തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പാപ്പ ലിയോ പതിനാലാമന്‍; ട്രംപുമായി തുറന്ന പോര്
train_accident_spain_death_toll_68_oct_29_2026
യൂറോപ്പ് സ്പെയിന്‍ റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്‍ട്രോള്‍ റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി
eu_countries_block_canada_associate_membership_plan_oct_29_2026
യൂറോപ്പ് കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ 'അസോസിയേറ്റ് അംഗത്വം' നല്‍കാനുള്ള നീക്കം തടഞ്ഞ് ജര്‍മ്മനിയും മറ്റ് അംഗരാജ്യങ്ങളും
death_rate_toll_64_train_accident_spain_oct_28_2026_follow_up
യൂറോപ്പ് സ്പെയിനില്‍ രാജ്യത്തെ നടുക്കിയ വന്‍ റെയില്‍വേ ദുരന്തത്തില്‍ മരണം 64 ആയി ഉയര്‍ന്നു
train_accident_spain_40_peoples_died_oct_28_2026_
യൂറോപ്പ് ദാരുണമായ സംഭവം: സ്പെയിനില്‍ വന്‍ റെയില്‍ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40~ലധികം മരണം!